കളിവള്ളം
ഓളപ്പരപ്പില്‍ ആടിക്കിടക്കും
വാശിയിലാവുമ്പോള്‍ വെള്ളം കീറിമുറിച്ച് കുതിക്കും
അമരമുണ്ട്, തലയുണ്ട്, വാലില്ല (അതുകൊണ്ട് വാലാട്ടാതിരിക്കാം)
അമരക്കാരന് കുത്തിയെറിയാം
അണിയക്കാരന് വാരിപ്പിടിക്കാം
തുഴക്കുത്തിനൊത്ത് കുതിച്ചു ചാടും
തുഴക്കാരൊഴിയുമ്പോള്‍ കിതച്ചു വീഴും
അണിയങ്ങളൊഴിയും
ആടകളഴിക്കും
പിന്നെ
ഒരുനാലുകാലോലപ്പുര്‍ക്കു കീഴി
ല്‍മെഴുക്കുപുരട്ടി കാഴ്ച വസ്തു
പുനര്‍ജ്ജനിക്കായ്
Tuesday, September 18, 2007
Tuesday, January 2, 2007
കുട്ടനാടന്‍
ഞാന്‍ ചിത്തിര തിരുനാള്‍
ഒരു നാളിലെന്തിരിക്കുന്നു.
എന്തെങ്കിലുമുണ്ടായിരിക്കും - അല്ലെങ്കില്‍
ഒരു വെറും നാളു തിരുനാളാകുമോ?
തിരുനാളാവണമെങ്കില്‍ ഒരു രാജ്യമെങ്കിലും
സ്വന്തമായി വേണമായിരിക്കും
എനിക്കു സ്വന്തമായുള്ളത് വെറുമൊരു
സാമ്രാജ്യം മാത്രമാണ്
സ്വപനത്തിന്റേതായത്
ഒരു നാളിലെന്തിരിക്കുന്നു.
എന്തെങ്കിലുമുണ്ടായിരിക്കും - അല്ലെങ്കില്‍
ഒരു വെറും നാളു തിരുനാളാകുമോ?
തിരുനാളാവണമെങ്കില്‍ ഒരു രാജ്യമെങ്കിലും
സ്വന്തമായി വേണമായിരിക്കും
എനിക്കു സ്വന്തമായുള്ളത് വെറുമൊരു
സാമ്രാജ്യം മാത്രമാണ്
സ്വപനത്തിന്റേതായത്
Subscribe to:
Posts (Atom)

