Tuesday, September 18, 2007

കളിവള്ളം

കളിവള്ളം
ഓളപ്പരപ്പില്‍ ആടിക്കിടക്കും
വാശിയിലാവുമ്പോള്‍ വെള്ളം കീറിമുറിച്ച് കുതിക്കും
അമരമുണ്ട്, തലയുണ്ട്, വാലില്ല (അതുകൊണ്ട് വാലാട്ടാതിരിക്കാം)
അമരക്കാരന് കുത്തിയെറിയാം
അണിയക്കാ‍രന് വാരിപ്പിടിക്കാം
തുഴക്കുത്തിനൊത്ത് കുതിച്ചു ചാടും
തുഴക്കാരൊഴിയുമ്പോള്‍ കിതച്ചു വീഴും
അണിയങ്ങളൊഴിയും
ആടകളഴിക്കും
പിന്നെ
ഒരുനാലുകാലോലപ്പുര്‍ക്കു കീഴി
ല്‍മെഴുക്കുപുരട്ടി കാഴ്ച വസ്തു
പുനര്‍ജ്ജനിക്കായ്

2 comments:

lost world said...

തലയും വാലുമില്ലാത്ത ജീവിതത്തെ മെഴുക്കുപുരട്ടിവെച്ചിരിക്കുകയാണല്ലേ...

കുട്ടനാടന്‍ said...

തലയും വാലുമുണ്ടായിട്ടും മെഴുക്കില്‍ കാഴ്ചവസ്തുവായി നില്‍കേണ്ടി വരുന്നില്ലേ