Tuesday, January 2, 2007

കുട്ടനാടന്‍

ഞാന്‍ ചിത്തിര തിരുനാള്‍
ഒരു നാളിലെന്തിരിക്കുന്നു.
എന്തെങ്കിലുമുണ്ടായിരിക്കും - അല്ലെങ്കില്‍
ഒരു വെറും നാളു തിരുനാളാകുമോ?
തിരുനാളാവണമെങ്കില്‍ ഒരു രാജ്യമെങ്കിലും
സ്വന്തമായി വേണമായിരിക്കും
എനിക്കു സ്വന്തമായുള്ളത് വെറുമൊരു
സാമ്രാജ്യം മാത്രമാണ്
സ്വപനത്തിന്റേതായത്

8 comments:

Kuzhur Wilson said...

വന്നാട്ടെ.

കുട്ടനാടന്‍ said...
This comment has been removed by the author.
രാജ് said...

സ്വാഗതം. അബുദാബിയില്‍ കണ്ടവരില്‍ മധുവേട്ടനാണല്ലോ ആദ്യമായി ബ്ലോഗിലെത്തിയത്. ചെറിയ പോസ്റ്റിലൊന്നും ഒതുങ്ങിക്കൂടാതെ എഴുത്തു തുടര്‍ന്നോട്ടേ. ഇന്നായിരുന്നു മേതിലും ഇ.പിയുമൊക്കെയായി ലാസ്റ്റ് സെഷന്‍. സാറ റ്റീച്ചര്‍ ഇന്ന് പോയി, ഇ.പി ഇന്ന് രാത്രി പോകുന്നു, മേതില്‍ മറ്റന്നാളും.

K.V Manikantan said...

മധൂ,
എഴുതൂ‍.... ബൊലോഗത്തേക്ക് സ്വാഗതം.

-സങ്കുചിതന്‍ അഥവാ ബെല്‍ നെക്കന്‍ അഥവാ മണി കണ്ഠന്‍

കുട്ടനാടന്‍ said...

ഇന്തോ അറബ് സാംസ്കാരിക സമ്മേളനത്തിയപ്പോള്‍:
ഞങ്ങളെ സ്വീകരിക്കാന്‍ ഷാര്‍ജ വിമാനത്തവളത്തിലെത്തിയ ഷാഹിദ് (?) എന്ന സുഹൃത്ത്. വാഹനത്തില്‍ ഞാനും ബന്യാമീനും. വഴിയിലൊരു ഹോട്ടലില്‍ നിന്നും ചിക്കന്‍ ബിരിയാണി വെട്ടിയ ആലസ്യത്തില്‍ ഞാനൊന്നു മയങ്ങി. മയക്കത്തില്‍ കേട്ട കഥ - സത്യം.
ബന്യാമീനിലെ കഥാ കുതികി ഉണര്‍ന്നതായിരിക്കാം. ഷാഹിദുമായി ഒരു ഹൃസ്വ സല്ലാപം- വിഷയം ഷാഹിദിന്റെ ചരിത്രം, ഒരു ഉപ്പാ, ഒരു ഉമ്മാ, പതിനെട്ടുമക്കള്‍, ഷാഹിദ് പതിനാറാമന്‍,ബാല്യത്തില്‍ നഷ്ടപ്പെട്ട രണ്ടുപേരൊഴിച്ച് എല്ലാവരും പരിപൂര്‍ണ്ണ സംതൃപ്തര്‍. പതിനെട്ടാം തവണ മാത്രം ആശുപത്രിയില്‍ ഉപ്പയുടെ ഉറ്റ സുഹൃത്തിന്റെ നിര്‍ബ്ബണ്ധപ്രകാരം. അങ്ങനെ പത്തൊന്‍പതാമന് വിലക്ക്. ഒരു വീട്ടില്‍ ഒരു കൊച്ചു സമൂഹമായി വളരുന്നതിന്റെ സുഖം ! ഇനിയുള്ള ഒരു തലമുറക്കും അനുഭവിക്കാന്‍ കഴിയാത്ത ആ സൌഭാഗ്യം- കഥാകൃത്തായ ബന്യാമിന്‍ പറയുമായിരിക്കും.

കുട്ടനാടന്‍ said...
This comment has been removed by the author.
Pramod.KM said...

“എനിക്കു സ്വന്തമായുള്ളത് വെറുമൊരു
സാമ്രാജ്യം മാത്രമാണ്
സ്വപനത്തിന്റേതായത്“.
പോരേ?:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സ്വാഗതം സുഹൃത്തെ